‘കടുവയെ വച്ച് പബ്ലിസിറ്റിക്ക് ശ്രമിക്കരുത്’; കടുവയെ വെടിവെക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട്ടില്‍ കര്‍ഷകനെ കൊന്നുതിന്ന കടുവയെ വെടിവെച്ചു കൊല്ലാമെന്ന ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മനുഷ്യനെ കൊന്നുതിന്ന കടുവയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജി സമര്‍പ്പിച്ച ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റിക്ക് 25,000 രൂപ പിഴയും വിധിച്ചു.

നരഭോജിയായ കടുവയെ വെടിവെക്കുന്നതിന് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കിയിരിക്കുന്നത്.-ഹൈക്കോടതി പറഞ്ഞു. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് യുവാവിനെ കൊന്നുതിന്ന വയനാട്ടെ നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷി (36) നെയാണ് കടുവ കൊലപ്പെടുത്തിയത്. സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം വയനാട്ടില്‍ വന്‍പ്രതിഷേധമുയര്‍ത്തി. പിന്നാലെയാണ് കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top