യുപി മെഡിക്കൽ കോളേജിൽ 10നവജാത ശിശുക്കൾ വെന്തുമരിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട്; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഞെട്ടിവിറച്ച് രാജ്യം. ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾ അതിദാരുണമായി കൊല്ലപ്പെട്ടു. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.


അപകട സമയത്ത് അമ്പതിലേറെ കുട്ടികൾ എൻഐസിയുവിൽ ഉണ്ടായിരുന്നു. പതിനേഴ് കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 35 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. മരിച്ച ഏഴ് കുട്ടികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

Also Read: ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്; അപകടകാരണം അമിത വേഗത


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യു.പി സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാറുമായി ചേർന്ന് പ്രാദേശിക ഭരണകൂടം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങള്‍ റോഡില്‍ ചിന്നിചിതറിയ വീഡിയോ പങ്കുവച്ചു; ഡെറാഡൂൺ അപകടത്തിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ നീക്കി

സംഭവത്തിന് ശേഷം സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. യോഗി ആദിത്യനാഥിൻ്റെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ആശുപത്രികൾ കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും പ്രതീകമായി മാറിയെന്നും സമാജ്‍വാദി പാർട്ടി ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top