‘ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണം’; അമിത് ഷായോട് തസ്ലീമ നസ്രീൻ്റെ അഭ്യർത്ഥന

ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയായ എക്സിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു കൊണ്ടാണ് സസ്ലീമ തന്നെ രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

“പ്രിയപ്പെട്ട അമിത്ഷാജി, ഞാൻ ഈ മഹത്തായ രാജ്യത്തെ സ്നേഹിക്കുന്നതിനാലാണ് ഞാൻ ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുനത്. കഴിഞ്ഞ 20 വർഷമായി ഇത് എൻ്റെ രണ്ടാമത്തെ വീടാണ്. ജൂലൈ 22 മുതൽ ആഭ്യന്തര മന്ത്രാലയം എൻ്റെ താമസാനുമതി നീട്ടിനൽകുന്നില്ല. അതിനാൽ ഞാൻ വളരെ വിഷമത്തിലാണ്. ഇവിടെ തുടരാൻ അനുവദിച്ചാൽ അതിന് ഞാൻ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും”- തസ്ലീമ കുറിച്ചു.

തൻ്റെ വിവാദ രചനകളുടെ പേരിൽ സ്വന്തം നാട്ടിൽ വധഭീഷണിയും പീഡനവും നേരിട്ടതിനാലാണ് 1994ൽതസ്ലീമ നസ്രിൻ ബംഗ്ലാദേശ് വിട്ടത്. ആത്മകഥയായ ‘ലജ്ജ’(1993), ‘അമർ മെയേബെല’ (1998) എന്നിവയുൾപ്പെടെ തസ്ലീമയുടെ നിരവധി പുസ്തകങ്ങൾ പേരിൽ ബംഗ്ലാദേശ് സർക്കാർ നിരോധിച്ചിരുന്നു. ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ള ബംഗാളി ഹിന്ദുക്കളുടെ അക്രമം, ബലാത്സംഗം, കൊള്ളകൾ, കൊലപാതകങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചതിനായിരുന്നു ആത്മകഥ കടുത്ത വിമർശനത്തിന് വിധേയമായത്.2004 മുതൽ ഇന്ത്യ അവർക്ക് താൽക്കാലിക അഭയം നൽകുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.

സ്വീഡിഷ് പൗരത്വമുള്ള അവർ 30 വർഷമായി അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞത്. 2004ൽ ഇന്ത്യയിൽ (കൊൽക്കത്ത) താമസിക്കാൻ അനുവാദം നൽകി. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008ൽ മുസ്ലിം സംഘടനകളുടെ ഭീഷണികളെ തുടർന്ന് വിദേശത്തേക്കു പോകേണ്ടി വന്നു. 2011ൽ ഇന്ത്യയിൽ തിരിച്ചെത്തിയ തസ്ലീമയ്ക്ക് ഡൽഹിയിലെ രഹസ്യ മേൽവിലാസത്തിലായിരുന്നു പിന്നീട് താമസ സൗകര്യം ഒരുക്കിയത്. 2014 എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ താമസാനുമതി റദ്ദാക്കി. ഇതോടെ 2015ൽ അവർ അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. ഇതിനുശേഷം വിവിധ രാജ്യങ്ങളില്‍ മാറിമാറി താമസിക്കുന്നത് തസ്ലീമ തുടരുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top