ശ്യാം ബെനഗൽ ചിത്രം  ‘മുജീബ് – ദി മേക്കിംഗ് ഓഫ് എ  നേഷൻ’; ഒക്ടോബര്‍ 27 ന് റിലീസ്

ശ്യാം ബെനഗൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  ‘മുജീബ് – ദി മേക്കിംഗ് ഓഫ് എ  നേഷൻ’ ഈ മാസം 27 ന് ലോകമെമ്പാടും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. “ബംഗബന്ധു – ബംഗാളിന്റെ സുഹൃത്ത്” എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ബംഗ്ലാദേശ് – ഇന്ത്യ ഔദ്യോഗിക സഹകരണ ചിത്രമാണിത്.

83 കോടി രൂപയിൽ ദേശിയ ചലച്ചിത്ര വികസന കോർപറേഷനും ബംഗ്ലാദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാമ സെയ്ദിയും അതുൽ തിവാരിയും ചേർന്നാണ് തിരക്കഥ. ആകാശ്ദീപ് പാണ്ഡെയാണ് ഛായാഗ്രഹണം. ദേശീയ അവാർഡ് ജേതാവ് അസീം സിൻഹയാണ് എഡിറ്റിംഗ്. ശന്തനു മൊയ്‌ത്രയാണ് സംഗീതം.

1975-ലെ അട്ടിമറി സമയത്ത് കുടുംബത്തോടൊപ്പം കൊല്ലപ്പെട്ട ഷെയ്ഖ് മുജീബുർ റഹ്മാൻ ആയി ആരിഫിൻ ഷുവോയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നുസ്രത്ത് ഇമ്‌റോസ് ടിഷ, നുസ്രത്ത് ഫാരിയ, ചഞ്ചൽ ചൗധരി എന്നിവരും മുഖ്യവേഷത്തിലെത്തുന്നുണ്ട്.

ബംഗ്ലാദേശിന്റെ പിറവിയുടെ തീവ്രതയും ദേശസ്നേഹവുമായ കഥയുടെ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ട്രെയ്ലറിൽ കാണിക്കുന്നത്. കഥയ്ക്ക് ജീവൻ നൽകുന്ന അസാധാരണമായ ജീവചരിത്ര സിനിമയെന്നാണ് ഈ പ്രോജക്റ്റ് വിശേഷിപ്പിക്കപ്പെടുന്നത്. ഹിന്ദിയിലും, ബംഗാളിയിലമാണ് ചിത്രം റിലീസ് ചെയ്യുക. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ചിത്രം ലോകമെമ്പാടും വിതരണം ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top