വീട്ടമ്മയുടെ ആത്മഹത്യയില്‍ അയല്‍ക്കാര്‍ക്ക് എതിരെ പരാതി; വ്യാജ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി

കോഴിക്കോട് ഉള്ളിയേരിയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ അയല്‍ക്കാര്‍ക്കെതിരെ പരാതി. ഉള്ളിയേരി ഷൈജി(42)യുടെ മരണത്തിലാണ് മകള്‍ പോലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 19ന് പുലര്‍ച്ചെ വീടിന് സമീപത്തായാണ് ഷൈജിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തതിന്റെ തലേദിവസം അയല്‍ക്കാരായ രണ്ടുപേര്‍ വീട്ടിലെത്തി ഷൈജിയെയും മക്കളെയും വ്യാജ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സംഭവത്തിന്റെ തൊട്ടടുത്തദിവസം പുലര്‍ച്ചെയാണ് വീടിന് സമീപത്തെ മരത്തില്‍ ഷൈജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഷൈജിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള മകളുടെ പരാതി വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top