സിബിഐ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഇന്ന് പൂക്കോട് വെറ്ററിനറി കോളജില്‍; വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കും; അന്വേഷണം ഊര്‍ജിതം
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘമടക്കമുള്ളവരും ഇന്ന് കോളജിലെത്തും.
സിദ്ധാര്‍ത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന എല്ലാവരും ഇന്ന് രാവിലെ ഹാജരാകണമെന്ന് സിബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം.
കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ കൽപ്പറ്റ കോടതിയിൽ സിബിഐ അപേക്ഷ നൽകി. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം സിദ്ധാര്‍ഥന്റെ അച്ഛന് ജയപ്രകാശിന്റെയും അമ്മാവന് ഷിബുവിന്റെയും മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 18 നാണ് കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാര്‍ത്ഥനെ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥനെ സീനിയർ വിദ്യാർഥികൾ ഗ്രൗണ്ടിൽ സംഘം ചേർന്നു ക്രൂരമായി റാഗ് ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് പുറത്തുവന്ന വിവരം. ഫെബ്രുവരി 14 മുതൽ 18ന് ഉച്ച വരെ സിദ്ധാര്‍ത്ഥന്‍ ക്രൂര മർദനത്തിനിരയായെന്നാണ് വിദ്യാര്‍ഥികളുടെ മൊഴി. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസാണ് സര്‍ക്കാര്‍ പിന്നീട് സിബിഐയ്ക്ക് വിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here