സിദ്ധാര്‍ത്ഥന്‍ കേസിലെ പ്രതിയുടെ അച്ഛന്‍ വീട്ടില്‍ മരിച്ച നിലയില്‍; മകന്‍ ആദിത്യന്‍ ജയിലില്‍; ഹൃദയാഘാതം കാരണമെന്ന് നിഗമനം
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍. പേരാമ്പ്ര പന്തിരിക്കര സ്വദേശി പി.കെ.വിജയനാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മകന്‍ ആദിത്യന്‍ ആണ് കേസിലെ പതിനൊന്നാം പ്രതി. കേസുമായി ബന്ധപ്പെട്ട് വിജയനെ പോലീസ് ചോദ്യം ചെയ്തിരുന്നതായാണ് വിവരം.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പിള്ളപ്പെരുവണ്ണ ഗവ.എൽപി സ്കൂൾ അധ്യാപകനാണ് മരിച്ച വിജയന്‍. ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ് ഭാര്യ മേരി മിറാന്‍ഡ. ഒരു മകള്‍ കൂടിയുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here