സിദ്ധാർത്ഥന്റെ കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറി; രേഖകൾ നൽകിയത് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി നേരിട്ടെത്തി

ഡൽഹി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ സംസ്ഥാനം സിബിഐക്ക് കൈമാറി. ഡിജിപി ഓഫീസിലെ സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി എസ്.ശ്രീകാന്താണ് രേഖകൾ കൈമാറിയത്. ഡല്‍ഹിയിൽ നേരിട്ടെത്തിയാണ് രേഖകൾ നൽകിയത്.

സിബിഐ അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ഇരിക്കുമെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ടി.ജയപ്രകാശ് ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധൃതഗതിയിലുള്ള പോലീസ് നടപടി. ഈ മാസം 9ന് കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. സിബിഐയ്ക്ക് രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത്, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കെതിരെയാണ് നടപടി. കേസിലെ വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറാത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയത്. ക്രൂരമായ ആള്‍ക്കൂട്ട വിചാരണയ്ക്ക് സിദ്ധാർത്ഥൻ ഇരയായിരുന്നെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top