വീണ വിജയന്റെ ഹര്‍ജി തള്ളി; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയ്‌ക്കെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം തുടരാം. കര്‍ണാടക ഹൈക്കോടതിയാണ് അന്വേഷണ സ്‌റ്റേ ചെയ്യണമെന്ന വീണയുടെ ഹര്‍ജി തള്ളിയത്. ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബഞ്ചാണ് ഒറ്റ വരി വിധിയില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും എക്‌സാലോജിക്കുമായി നടന്നിട്ടുള്ള 1.72 കോടിയുടെ ഇടപാടില്‍ വന്‍ ക്രമക്കേട് ഉണ്ടെന്ന് എസ്എഫ്‌ഐഒ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഒരു സേവനവും നല്‍കാതെയാണ് ഈ തുക സിഎംആര്‍എല്‍ നല്‍കിയതെന്നും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതംഗീകരിച്ചാണ് അന്വേഷണം തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ഇതേ ക്രമക്കേട് ഉന്നയിച്ച് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഒരേ വിഷയത്തില്‍ രണ്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് വീണ കോടതിയില്‍ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും എസ്എഫ്‌ഐഒ ആവശ്യപ്പെടുന്ന രേഖകളെല്ലാം നല്‍കാനും എക്‌സാലോജിക്കിന് നേരത്തെ തന്നെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് അന്വേഷണം തുടരാമെന്ന് വിധി കൂടി പുറത്തു വന്നതോടെ വലിയ വെല്ലുവിളിയാണ് വീണയ്ക്കുണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top