അരുണാചലില്‍ ബിജെപി അധികാരത്തിലേക്ക്; സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ച നേടിയത് വന്‍ വിജയം; ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന് വന്‍ തിരിച്ചടി

അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് തുടര്‍ ഭരണം. ഇന്ന് വോട്ടെണ്ണല്‍ നടന്ന അരുണാചാലില്‍ 46 സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ചയും അധികാരത്തിലേക്ക് നീങ്ങുകയാണ്. ആകെയുള്ള 31 സീറ്റുകളില്‍ 30 സീറ്റിലും മോര്‍ച്ചയാണ് മുന്നേറുന്നത്. പ്രതിപക്ഷമായ എസ്ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

അരുണാചല്‍ പ്രദേശില്‍ പത്ത് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. എന്‍പിപി ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇക്കുറി 50 സീറ്റുകള്‍ എന്നായിരുന്നു ബിജെപി അവകാശവാദം.

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top