സിക്കിമില്‍ മേഘവിസ്ഫോടനം, മിന്നല്‍പ്രളയം; 23 സൈനികരെ കാണാതായി
ഗാങ്ങ് ടോക് : സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കരസേനയിലേതടക്കം 23 സൈനികരെ കാണാതായി. ജനവാസ മേഖലകളും ആര്‍മി ക്യാമ്പുകളും മുങ്ങി. സൈനികരുടെ വാഹനങ്ങള്‍ വെള്ളത്തിനടിയിലായി.
ചുങ്ങ്താങ്ങ് ഡാം തുറന്നുവിട്ടതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. 15 മുതല്‍ 20 അടി ഉയര്‍ച്ചയിലേക്കാണ് വെള്ളം പൊങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയരാനുള്ള സാഹചര്യമാണുള്ളത്. നിരവധി റോഡുകള്‍ തകര്‍ന്നു.
വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
പ്രളയത്തില്‍ സിക്കിമിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശിയ പാത ഒലിച്ചുപോയി. വടക്കന്‍ മേഖലയിലെ ലോനാക് തടാകത്തിനു സമീപമാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതിനു പിന്നാലെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയും ചെയ്തത്. 2000ത്തോളം വിനോദസഞ്ചാരികള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇതിനുമുന്‍പ് ജൂണില്‍ വടക്കന്‍ സിക്കിമില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയമുണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here