കെ റെയിലില്‍ പിന്നോട്ടില്ലെന്ന് സഭയില്‍ മുഖ്യമന്ത്രി; ശ്രീധരന്റെ പ്രൊജക്ടും പരിഗണിക്കുന്നെന്നു മറുപടി

തിരുവനന്തപുരം: അതിവേഗറെയിലില്‍ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിനായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. അതിവേഗ റെയിലിൽ ഇ. ശ്രീധരന്‍റെ റിപ്പോർട്ടില്‍ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിനാണ് മറുപടി. ഇ. ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിലില്‍ കേരളം ഉറച്ച് നില്‍ക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി സൂചിപ്പിക്കുന്നത്. പക്ഷെ കേന്ദ്രാനുമതി ലഭിക്കുമോ എന്ന കാര്യം സംശയമാണെങ്കിലും എടുത്ത തീരുമാനത്തില്‍ സംസ്ഥാനം ഉറച്ച് നില്‍ക്കുകയാണ്.

കേന്ദ്രം വിലങ്ങു തടിയായപ്പോള്‍ കച്ചിത്തുരുമ്പ് പോലെയാണ് അതിവേഗ റെയിലില്‍ ഇ.ശ്രീധരന്‍ മറ്റൊരു പ്രൊപ്പൊസലുമായി സര്‍ക്കാരിനെ സമീപിക്കുന്നത്. ബിജെപിയും ശ്രീധരന്റെ പ്രൊജക്ടിന് അനുകൂലമായി നില്‍ക്കുകയാണ്. ബിജെപി-സിപിഎം രാഷ്ട്രീയ ബാന്ധവം എന്ന ആരോപണമുയര്‍ന്നപ്പോഴാണ് ശ്രീധരന്റെ പ്രോജക്ടില്‍ സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ കഴിയാതിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top