പ്രണയത്തിന്റെ മഴവില്ലഴകായി അലയടിച്ച സ്വരമാധുരി; 2025ന്റെ നഷ്ടമായി പി.ജയചന്ദ്രന്‍ മറയുമ്പോള്‍
സഫലമായ ഒരു സംഗീത ജന്മമാണ് ഇന്ന് വിസ്മൃതിയില്‍ മറഞ്ഞത്. പി.ജയചന്ദ്രന്‍ മലയാളികള്‍ക്ക് എന്നും ഭാവഗായകനായിരുന്നു. ആലപിച്ച ഗാനങ്ങളുടെ മാസ്മരികതയില്‍ ലയിച്ച് മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യന്‍ ആസ്വാദക സമൂഹം അദ്ദേഹത്തിനൊപ്പം ചുവടുവച്ചു.
പ്രണയവും സ്വപ്നങ്ങളും ആ സ്വരമാധുരിയില്‍ അലയടിച്ചിരുന്നു. മലയാളികള്‍ പ്രണയിച്ച ശബ്ദവിസ്മയമായിരുന്നു അദ്ദേഹം. പ്രായത്തിന്റെ ഇടര്‍ച്ചകള്‍ അദ്ദേഹത്തിന്റെ ശബ്ദങ്ങള്‍ക്കും ഗാനങ്ങള്‍ക്കും ഒരിക്കലും തടസമായില്ല. ജയചന്ദ്ര ഗാനങ്ങള്‍ സംഗീതമുള്ള കാലത്തോളം മലയാളികളെ ഭ്രമിപ്പിച്ച് നിര്‍ത്തും. വരികള്‍ക്കും വാക്കുകള്‍ക്കും ഭാവാത്മകമായ ആവിഷ്ക്കാരം പകര്‍ന്നു നിരന്തരം ആലപിച്ചപ്പോഴാണ് ഭാവഗായകനെന്ന് മലയാളികള്‍ അദ്ദേഹത്തെ വിളിച്ചത്.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ആദ്യ ഗാനത്തിലൂടെ തന്നെ ആസ്വാദക ഹൃദയങ്ങളില്‍ അദ്ദേഹം കുടിയേറി. ദേവരാജന്‍ മാസ്റ്ററും പി.ഭാസ്ക്കരനും ജയചന്ദ്രനും ഒന്നിച്ച ഹിറ്റ് ഗാനമായി ‘മഞ്ഞല’യില്‍ മാറി. ജയചന്ദ്രന്‍ ആലപിച്ച സന്ധ്യക്കെന്തിന് സിന്ദൂരവും മറ്റൊരു ആലാപന മധുരിമയായി മാറി.
അനുരാഗഗാനം പോലെ എന്ന ഗാനവും മലയാളിയുടെ മനം കുളിര്‍പ്പിച്ചു. ‘ഇഷ്ടപ്രാണേശ്വരീ നിന്റെ ഏദന്‍തോട്ടം എനിക്കുവേണ്ടി’ വയലാറും ദേവരാജനും ഒന്നിച്ചപ്പോള്‍ ഗാനം അവിസ്മരണീയമാക്കാനും ജയചന്ദ്രന്‍ തന്നെ എത്തി.
ആലപിച്ച ഗാനങ്ങള്‍ അദ്ദേഹത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടത് എന്ന തോന്നലാണ് ആസ്വാദകര്‍ക്ക് ഉണ്ടായത്. അത്രമാത്രം ആ ഗാനവുമായി അദ്ദേഹം ഇഴുകി ചേര്‍ന്നിരുന്നു. ആ ശബ്ദത്തിന് എന്നും നിത്യയൗവനമായിരുന്നു. മലയാളികളെ ഗാനങ്ങളുടെ മാസ്മരികതയില്‍ തളച്ചിട്ട ഒരു ശബ്ദത്തിന്റെ ഉടമയാണ് ഇന്നു യാത്രയായിരിക്കുന്നത്. മലയാളിക്ക്, ഗാനാസ്വാദകര്‍ക്ക് വലിയൊരു നഷ്ടമാണ് 2025ന്റെ തുടക്കത്തില്‍ വന്നിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here