നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കണമെങ്കിൽ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്; വിമർശിച്ച് കോൺഗ്രസ്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ഗാർബ പന്തലിൽ പ്രവേശിക്കുന്നതിനു മുൻപായി ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. പന്തലിലേക്ക് ആളുകളെ കടത്തി വിടുന്നതിനു മുൻപായി എല്ലാവർക്കും ഗോമൂത്രം കുടിക്കൻ നൽകണമെന്ന് ഇൻഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വർമയാണ് ആശ്യപ്പെട്ടത്. ഇതിലൂടെ ഹിന്ദുക്കൾ മാത്രമാണ് അകത്തു കയറുന്നതെന്ന് ഉറപ്പാക്കാൻ കഴിയുമെന്നാണ് ബിജെപി നേതാവ് അവകാശപ്പെടുന്നത്.
ആധാർ കാർഡിൽ കൃത്രിമം കാട്ടാം. ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ടാൽ ഹിന്ദുക്കൾ മാത്രമായിരിക്കും ചെയ്യുക. ഹിന്ദുക്കൾക്ക് അത് നിരസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി നേതാവിന്റെ വാദത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ബിജെപി നേതാവിന്റെ ആഹ്വാനം കാവി പാർട്ടിയുടെ പുതിയ ധ്രുവീകരണ തന്ത്രമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
പശുസംരക്ഷണ കേന്ദ്രങ്ങളുടെ ദുരവസ്ഥയിൽ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്. വിഷയം രാഷ്ട്രീയവത്കരിക്കാൻ മാത്രമാണ് ബിജെപി താൽപര്യപ്പെടുന്നത്. പന്തലിൽ കയറുന്നതിന് മുമ്പ് ബിജെപി നേതാക്കൾ ആദ്യം ഗോമൂത്രം കുടിക്കണമെന്നും അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് എംപി നീലാബ് ശുക്ല ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here