ദേശാഭിമാനിയിൽ പോലും കൊടുക്കാൻ പറ്റാത്ത പരസ്യത്തിന് പിന്നിൽ മന്ത്രി രാജേഷ്’; സിപിഎം ലക്ഷ്യം മതസ്പർദ്ധ വളർത്തലെന്ന് പ്രതിപക്ഷ നേതാവ്
സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലും കൊടുക്കാന്‍ പറ്റാത്ത പരസ്യം മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ കൊടുത്ത് വിദ്വേഷം ജനിപ്പിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്യേശ്യത്തോടെ പരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എംബി രാജേഷണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി കണ്ട ശേഷം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സിപിഎം പരസ്യം നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യം നല്‍കിയ പോലത്തെ സംഭവം കേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. അതു കൊണ്ട് യുഡിഎഫ് നിയമപരമായി നേരിടുമെന്നും വിഡി സതീശൻ അറിയിച്ചു.
Also Read: ന്യൂനപക്ഷ വോട്ടുതട്ടാന്‍ പത്രപരസ്യങ്ങള്‍; സന്ദീപ് വാര്യരുടെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സിപിഎം
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സിപിഎം നേതാക്കള്‍ക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തു പറയണമെന്നു പോലും അറിയില്ല. സിപിഎം നേതാക്കളെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്നത് ബിജെപിയാണ്. ഇന്നലെ സന്ദീപ് വാര്യര്‍ പറഞ്ഞതു പോലെ ബിജെപിയുടെ ഓഫീസില്‍ നിന്നാണ് സിപിഎമ്മിനു വേണ്ടി പരസ്യം നല്‍കിയത്. ഹീനമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കിയവര്‍ക്ക് പാലക്കാട്ടെ ജനങ്ങൾ ശക്തമായ തിരിച്ചടി നല്‍കും. മതേതര കേരളമാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലമെന്നും സതീശൻ പറഞ്ഞു.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തിനു ശേഷം സിപിഎം പത്രങ്ങളില്‍ നല്‍കിയ വിദ്വേഷ പരസ്യം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അത് ഉണങ്ങാന്‍ താമസമെടുക്കുമെന്നും സതീശൻ പറഞ്ഞു. സംഘരിവാറിന്റെ വഴികളിലൂടെ യാത്ര ചെയ്ത് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പരസ്യം നല്‍കിയത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരസ്യമാണെന്നും ഇടതു മുന്നണിയല്ല ഇത് നല്‍കിയതെന്നും ഘടകകക്ഷിയായ സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പോലും പരസ്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read: പത്രപരസ്യം അനുമതിയില്ലാതെ; അന്വേഷണത്തിന് കളക്ടറുടെ നിര്‍ദേശം; സിപിഎം കുരുക്കില്‍
ചിലവ് കുറവുള്ളതു കൊണ്ടാണ് ഈ രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നാണ് പറഞ്ഞാണ് മന്ത്രി രാജേഷ് പറയുന്ന വിശദീകരണം. ഈ പരസ്യം നല്‍കുന്നതിന്റെ തലേ ദിവസം പ്രമുഖ ദിനപത്രത്തില്‍ നാല് പേജുള്ള പരസ്യം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ വര്‍ഗീയ വിദ്വേഷം പരത്തിയിരുന്നില്ല. അപ്പോള്‍ പണമില്ലാത്തതു കൊണ്ടാണ് രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നു പറഞ്ഞത് പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു.
സുപ്രഭാതം, സിറാജ് പത്രങ്ങളിലാണ് സിപിഎം പരസ്യം പ്രസിദ്ധീകരിച്ചത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയാണ് പരസ്യം നല്‍കിയിരുന്നത്. സിപിഎം നല്‍കിയ പത്രപരസ്യത്തിലെ പല പോസ്റ്റുകളും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് സന്ദീപ് വാര്യരുടെ പ്രതികരണം. പല പോസ്റ്റുകളും സിപിഎം കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുമെന്നാണ് വാര്യർ അറിയിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here