സിസ്റ്റര്‍ അഭയക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍; ധനകാര്യ വകുപ്പ് ഉത്തരവിറങ്ങി; നടപടി ജീവപര്യന്തം ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന്

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ബിസിഎം കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു തോമസ് കോട്ടൂർ. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് ധനകാര്യ വകുപ്പ് പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് നിയമം.

2021 ഡിസംബര്‍ 23-നായിരുന്നു 28 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷം അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കം വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് പ്രതികള്‍ക്ക് വിധിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് 2022 ജൂണില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നീ വ്യവസ്ഥകളിലാണ് ജാമ്യം.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992ല്‍ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ ദീര്‍ഘമായ നിയമ പോരാട്ടാണ് പ്രതികള്‍ക്ക് ശിക്ഷ നേടികൊടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top