എല്ലാം അമ്മയുടെ അറിവോടെ; നിര്‍ബന്ധിച്ച് മദ്യവുംം കുടിപ്പിച്ചു; സഹോദരിമാര്‍ ഇരയായത് സമാനതകളില്ലാത്ത ക്രൂരത

കൊച്ച്ി കുറുപ്പംപടി പീഡനത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവിരങ്ങള്‍. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് ലൈംഗിക ചൂഷണത്തിന് ഇരയായത് അമ്യുടെ അറിവോടെ. കൂടാതെ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് നിര്‍ബന്ധിച്ച് മദ്യവും കുട്ടികളെ കൊണ്ട് കുടിപ്പിച്ചു. മൂന്ന് വര്‍ഷം മുമ്പ് കുട്ടികളുടെ അച്ഛന്‍ രോഗബാധിതന്‍ ആയതോടെയാണ് ധനേഷ് ഈ വീട്ടിലേക്ക് എത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കായി വിളിച്ച ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. ഈ യാത്രകളിലൂടെ കുട്ടികളുടെ അമ്മയുമായി അടുത്ത ധനേഷ് അച്ഛന്റെ മരണത്തോടെ വീട്ടില്‍ താമസമായി.
ശനി, ഞായര്‍ ദിവസങ്ങളിലാണ് ധനേഷ് കുട്ടികളുടെ വീട്ടില്‍ എത്തുന്നത്. ഈ സമയത്തെല്ലാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചു. മൂത്ത കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതാണ് ഈ വിവരങ്ങളെല്ലാം. മദ്യം നല്‍കിയെന്ന് ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.ഇതോടെയാണ് പീഡനം അടക്കം എല്ലാ കാര്യങ്ങളും അമ്മക്കും അറിവുണ്ടായതെന്ന് വ്യക്തമായത്.
പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. അമ്മയും കേസില്‍ പ്രതിയായതോടെയാണ് കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here