പന്ത്രണ്ടും പത്തും വയസുളള സഹോദരിമാര്‍ക്ക് വര്‍ഷങ്ങളായി പീഡനം; അമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍; അമ്മയും സംശയനിഴലില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച് അമ്മയുടെ ആണ്‍സുഹൃത്ത്. കുറുപ്പംപടി പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. അയ്യംപുഴ സ്വദേശിയായ ധനേഷിനെ പോലീസ് ഇന്നലെ രാത്രിയിലാണ് കസ്റ്റഡിയില്‍ എടുത്തത്. രണ്ട് വര്‍ഷമായി യുവാവ് കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് കേസ്.
പന്ത്രണ്ടും പത്തും വയസുള്ള കുട്ടിയും അമ്മയും യുവാവും ഒരുമിച്ചായിരുന്നു താമസം. ലോറി ഡ്രൈവറായ ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് വീട്ടില്‍ എത്തുന്നത്. ഈ സമയത്തെല്ലാം ഇയാള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇളയകുട്ടി കൂട്ടികാരിയോട് ഇക്കാര്യം പറയുകയും ഇതുസംബന്ധിച്ച് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. ഇത് യാദൃശ്ചികമായി ഒരു അദ്ധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
അധ്യാപിക കുട്ടിയോട് വിശദമായി സംസാരിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. അമ്മയുടെ അറിവോടെയാണോ ഈ പീഡനം നടന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്. രണ്ട് വര്‍ഷമായി നടക്കുന്ന പീഡനം അമ്മ അറിഞ്ഞില്ലേ എന്നാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here