മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ വേണ്ട; അന്വേഷണസംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം

ലൈംഗികപീഡന കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പ്രത്യേക അന്വേഷണസംഘത്തിനാണ് ഇത്തരമൊരു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മുകേഷിന് സംരക്ഷണം ഒരുക്കിയുള്ള തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുക്കുന്നത്.

മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എജി ഇക്കാര്യത്തില്‍ നിയമോപദേശവും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷനു നല്‍കിയ കത്ത് മടക്കി നല്‍കും. നിയമസാധ്യതയില്ലെന്ന മറുപടിയോടെയാകും കത്ത് മടക്കുക.

പ്രത്യേക അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍ യോഗം ചേരാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. ബലാത്സംഗ കേസില്‍ മുകേഷിനും, നടന്‍ ഇടവേള ബാബുവിനും സെപ്റ്റംബര്‍ അഞ്ചിനാണ് എറണാകുളം സെഷന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top