‘ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണം’; കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്‌തെന്ന് സീതാറാം യെച്ചൂരി

ഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്താണ് വൻകിട കമ്പനികളിൽ നിന്ന് ബിജെപി സംഭാവന വാങ്ങിയത്. പുറത്തു വന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
ഇലക്ടറൽ ബോണ്ടിനെതിരെ സിപിഎം കോടതിയെ സമീപിച്ചിരുന്നു. ബിജെപി സർക്കാരാണ് ഇലക്ടറൽ ബോണ്ട് നിയമം നടപ്പിലാക്കിയത്. അവർക്ക് നേട്ടമുണ്ടാക്കാനായിരുന്നു ഇതെന്ന് വ്യക്തമായതായും യെച്ചൂരി പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ബിഐ കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെയാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചിരിക്കുന്നത്. 12000 കോടിയുടെ മൂല്യമുള്ള ബോണ്ടുകളില്‍ 6060 കോടിയും ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്. തൃണമൂല്‍ കോണ്‍ഗ്രസ്-1609 കോടി, കോൺഗ്രസ്-1421 കോടി എന്നിങ്ങനെ നീളുന്നു പട്ടിക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here