സീ​താ​റാം യെ​ച്ചൂ​രി ആശുപത്രിയില്‍; ന്യൂമോണിയ ആണെന്ന് റിപ്പോര്‍ട്ട്

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കടുത്ത പനിയെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് യെ​ച്ചൂ​രി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ൽ അ​ദ്ദേ​ഹം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​ർ ആരോഗ്യനില വിലയിരുത്തിയിട്ടുണ്ട്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​ടത​ക്കം പ​രി​ശോ​ധി​ക്കു​കയാണ്. ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് ന്യൂമോണിയ ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ സീതാറാം യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്തുമായി ചേര്‍ന്ന് യുപിഎ മുന്നണി രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് യച്ചൂരിയുടേതായിരുന്നു. പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയത് പി.ചിദംബരവും യെച്ചൂരിയും ചേര്‍ന്നായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top