നിർമല സീതാരാമന്‍ ശിവഗിരി തീർഥാടന സമ്മേളനം ഉദ്‌ഘാടനം ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: 91-ാമത് ശിവഗിരി തീർഥാടനസമ്മേളനം 31ന് രാവിലെ 10ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 10ന് തീർഥാടന ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സർവമത സമ്മേളന ശതാബ്ദിയാഘോഷം 26ന് രാവിലെ 11ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരിക്കും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
27ന് രാവിലെ ഗുരുധർമ്മ പ്രചാരണസഭാ സമ്മേളനം നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്‌ടർ ഡോ.ജി.മോഹൻ ഗോപാൽ ഉദ്‌ഘാടനം ചെയ്യും. 28ന് രാവിലെ 10ന് ആശാൻ ദേവവിയോഗ ശതാബ്‌ദിയാചരണം മന്ത്രി എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്യും. 29ന് രാവിലെ ശിവഗിരി ഹൈസ്‌കൂൾ ശതാബ്ദിയാഘോഷം, കുറിച്ചി എ.വി.എച്ച്.എസ്.എസ് നവതിയാഘോഷം എന്നിവ മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും.
30ന് ഉച്ചയ്ക്ക് രണ്ടിന് ശാസ്ത്രസാങ്കേതിക സമ്മേളനം ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ആരോഗ്യ, വിദ്യാഭ്യാസ സമ്മേളനം കർണാടക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here