കമിതാക്കളുടെ ദൃശ്യം ഒളിക്യാമറയിലാക്കി കഫേ നടത്തിപ്പുകാർ; ബ്ലാക്മെയിൽ ചെയ്ത് പീഡനപരമ്പര; മൈനർ അടക്കം ആറുപേർ അറസ്റ്റിൽ
കോളേജ് വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്ത ആറു പേർ പിടിയിൽ. ഇവരിൽ ഒരാൾ വിദ്യാർത്ഥിയുടെ കാമുകനാണ്. പ്രതികളിൽ പ്രായപൂർത്തിയായ ഒരാളും ഉൾപ്പെടുന്നുന്നു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം.
പിറന്നാൾ പ്രമാണിച്ച് ദസറ ആഘോഷത്തിനിടെ സുഹൃത്തിനൊപ്പം പെൺകുട്ടി കട്ടക്കിലെ ഒരു കഫേയിൽ പോയിരുന്നു. അവിടെവച്ച് കഫേ ഉടമ ഇരുവരുമൊത്തുള്ള ചില ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ബ്ലാക്മെയിൽ ചെയ്ത് രണ്ട് പേർകൂടി പീഡിപ്പിച്ചു. മറ്റൊരു ദിവസം മറ്റ് രണ്ട് പേർ കൂടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.
ഈ മാസം നാലിനാണ് കട്ടക്ക് ബദാംബാഡി പോലീസിന് ഇര പരാതി നൽകിയത്. ആറു പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് 19കാരി നൽകിയ പരാതിയിൽ പറയുന്നു. ഉടൻ തന്നെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ് പ്രതികളെയും പിടികൂടിയതായി കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മിഷണര് ജഗ്മോഹൻ മീണ അറിയിച്ചു.
പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. അതിൽ നിന്നും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച വീഡിയോ കണ്ടെത്തിയിട്ടുണ്ട്. ഇവ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എസ്എഫ്എസ്എൽ) പരിശോധനക്കായി അയക്കും. വീഡിയോകൾ മറ്റാർക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോ എന്നത് പരിശോധിക്കും. ദൃശ്യങ്ങൾ മറ്റിടങ്ങളിൽ പ്രചരിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മീണ അറിയിച്ചു.
അതേസമയം ഇര നേരത്തെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തിയെന്ന് കട്ടക്ക്-ബരാബതി കോൺഗ്രസ് എംഎൽഎ സോഫിയ ഫിർദൗസ് ആരോപിച്ചു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഡിജിപി വൈബി ഖുറാനിയോട് ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here