തെലങ്കാനയില്‍ മാവോയിസ്റ്റ് വേട്ട; ആറുപേരെ വെടിവച്ചു കൊന്നു; ആയുധങ്ങള്‍ പിടിച്ചെടുത്തു
തെലങ്കാന – ഛത്തീസ്ഗഡ് അതിര്‍ത്തിയോട് ചേര്‍ന്ന ഭദ്രാദി കോതഗുഡം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്. അറ് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിയോട് ചേര്‍ന്നുളള വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന സംയുക്ത സുരാക്ഷാസേനക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ സേന ശക്തമായി തിരിച്ചടിച്ചു. ആക്രമണം നടത്തിയ മാവോയിസ്റ്റുകളില്‍ ചിലര്‍ വനത്തിലേക്ക് രക്ഷപ്പെട്ടതായും സൂചനയുണ്ട്. മാവോയിസ്റ്റുകളില്‍ നിന്നും തോക്കുകള്‍, വെടിയുണ്ടകള്‍, വയര്‍ലെസ് അടക്കമുളള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം വര്‍ദ്ധിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഡില്‍ ആറ് വനിതകള്‍ ഉള്‍പ്പെടെ 9 മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here