പട്ടാപ്പകൽ 18 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റിലായത് ട്രാഫിക് പോലീസുകാരനും സൈനികനും സർക്കാർ ജീവനക്കാരും

നഴ്സിങ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച 6 പേർ അറസ്റ്റിൽ. രണ്ടു ട്രാഫിക് പോലീസുകാരും ഒരു സൈനികനും ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് സർക്കാർ ജീവനക്കാരുമാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ സിന്ധുദർഗ് ജില്ലയിലെ ദേവ്ഗഡ് താലൂക്കിലാണ് സംഭവം. കോളേജിൽനിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് 18 കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.

പ്രതികളായ ആറുപേരും യൂണിഫോമിൽ അല്ലായിരുന്നു. അവധിയെടുത്ത് വസായിൽനിന്നും വാടകയ്ക്ക് എടുത്ത എസ്‌യുവിൽ ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. എല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സേനയുടെ പ്രതിച്ഛായ നശിപ്പിച്ചതിന് വസായ് ട്രാഫിക് കോൺസ്റ്റബിൾമാരായ ഹരിറാം ഗിഥെ (34), പ്രവീൺ റാനഡെ (33) എന്നിവരെ മീരാ-ഭയാന്ദർ വസായ്-വിരാർ കമ്മീഷണറേറ്റ് (MBVV) സസ്പെൻഡ് ചെയ്തു.

വൈകുന്നേരം 5.30 ഓടെ ജംസന്ദേ ഗ്രാമത്തിലെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് ഡിപ്പോയ്ക്ക് സമീപത്തായി നിൽക്കുകയായിരുന്ന തന്റെ അടുത്തായിട്ടാണ് എസ്‌യുവി നിർത്തിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ”വിലാസം ചോദിക്കാനെന്ന വ്യാജേന ഒരാൾ അടുത്തേക്ക് വന്നു. മറുപടി കൊടുക്കാതെ മുന്നോട്ടു നടന്നുവെങ്കിലും അയാൾ പിന്തുടരുകയും അശ്ലീല കമന്റുകൾ പറയുകയും ചെയ്തു. കൂടെ പോകാൻ നിർബന്ധിപ്പിച്ചു. ഉടൻ തന്നെ വാഹനത്തിൽനിന്നും 5 പേർ ഇറങ്ങുകയും അവരിൽ ഒരാൾ എന്നെ വാഹനത്തിൽ കയറ്റാൻ മറ്റുള്ളവരോട് പറയുകയും ചെയ്തു. എന്റെ കൈപിടിച്ച് വലിച്ച് വാഹനത്തിലേക്ക് കയറ്റാൻ തുടങ്ങി. ഉച്ചത്തിൽ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും അവരെ മർദിക്കുകയും ചെയ്തു,” പരാതിയിൽ പെൺകുട്ടി പറയുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രതികളെയും പ്രാദേശിക കോടതിയിൽ ഹാജരാക്കി, ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുവെന്ന് ദേവ്ഗഡ് പോലീസ് ഇൻസ്പെക്ടർ അരുൺ ദേവ്കർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top