സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ നിന്ന് ആറുപേരെ കാണാതായി; എട്ട് വർഷത്തെ കണക്ക് ഹൈക്കോടതിക്ക് നൽകി തമിഴ്നാട് പോലീസ്; ജഗ്ഗി വാസുദേവിൻ്റെ ആശ്രമത്തിനെതിരെ പരാതി

ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കൊയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ നിന്ന് 2016 മുതൽ ആറ് പേരെ കാണാതായതായി തമിഴ്നാട് പോലീസ്. മദ്രാസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കാണാതായവർക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കാണാതായവരിൽ ചിലർ സ്വദേശത്ത് മടങ്ങി എത്തിയിട്ടുണ്ടാകാമെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ഏപ്രിൽ എട്ടിന് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. കൊയമ്പത്തൂരിൽ ഇഷ ഫൗണ്ടേഷനിൽ നിന്ന് കാണാതായ സഹോദരനെ കണ്ടെത്താൻ തിരുനൽവേലി സ്വദേശി തിരുമലൈ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഈ വിവരങ്ങൾ പോലീസ് അറിയിച്ചത്. ജസ്റ്റിസുമാരായ എം.എസ് രമേശ്, സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് തിരുമലൈയുടെ സഹോദരൻ ഗണേശനെ കാണാനില്ലെന്ന വിവരം കുടംബം അറിയുന്നത്. സദ്ഗുരുവിന്റെ അനുയായിരുന്ന ഗണേശന്‍ ഇഷ ഫൗണ്ടേഷന്റെ യോഗ സെന്ററില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഗണേശനോട് സംസാരിക്കാനായി സഹോദരൻ ഇഷയുമായി ബന്ധപ്പെട്ടപ്പോഴാണ് രണ്ട് ദിവസമായി കാണാനില്ലെന്ന വിവരം അറിഞ്ഞത്. യോഗ കേന്ദ്രത്തിന്റെ ചുമതലയുള്ള ദിനേശ് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ പുരോഗതിയൊന്നും ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് തിരുമലൈ കോടതിയെ സമീപിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top