ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സഹോദരനൊപ്പം ട്യൂഷനു പോയ കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. കാറിലെത്തിയ സംഘമാണ് കുട്ടിയെ കൊണ്ടു പോയതെന്നാണ് വിവരം. സഹോദരനെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിടിവലിക്കിടയിൽ ആൺ കുട്ടിക്ക് പരിക്കേറ്റു.

വൈകിട്ട് നാല് മണിയോടെ പൂയപ്പള്ളി കാറ്റാടിമുക്കിൽ വച്ചാണ് സംഭവം. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കുട്ടിയുമായി സംഘം കടന്നു കളഞ്ഞു. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടു പോയത്. കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നെന്ന് സഹോദരൻ ജോനാഥൻ പറഞ്ഞു. പൂയപ്പള്ളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top