കൂടത്തായി കേസില്‍ സയനൈഡ് നല്‍കിയ പ്രതിയുടെ ഭാര്യ മൊഴി മാറ്റി; ഒരു സാക്ഷി കൂടി കൂറുമാറി

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമായി. കേസിലെ അറുപതാം സാക്ഷിയും മൂന്നാം പ്രതി പ്രജി കുമാറിന്‍റെ ഭാര്യയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞത്. പ്രജി കുമാറിന്‍റെ സ്വര്‍ണക്കടയില്‍ നിന്നും സയനൈഡ് കണ്ടെടുത്തത്തിന്റെ സാക്ഷിയായിരുന്നു ശരണ്യ.
കേസിലെ രണ്ടാം പ്രതി എം.എസ് മാത്യു, പ്രജി കുമാറിന്‍റെ സുഹൃത്താണെന്നും സ്വര്‍ണപ്പണിക്ക് കടയില്‍ സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും നേരെത്തെ ശരണ്യ മൊഴി നല്‍കിയിരുന്നു. നിലവില്‍ 6 പേര്‍ കേസില്‍ കൂറുമാറിയിട്ടുണ്ട്.
അതേസമയം, കേസില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റവിമുക്തയാക്കണമെന്ന്
കഴിഞ്ഞ ദിവസം മുഖ്യപ്രതി ജോളി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു. കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു വയസുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് കൊലപ്പെടുത്തിയെന്നതാണ് കേസ്. 2002ല്‍ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റെ മരണമാണ് കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. പിന്നീട് ഭർതൃ പിതാവ് ടോം തോമസ്, ഭര്‍ത്താവ് റോയ് തോമസ്, എന്നിവര്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടു.ടോം തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുവായ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. ഭര്‍ത്താവ് ടോം തോമസിന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here