ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ബിജു മേനോനുമെന്ന് റിപ്പോര്‍ട്ട്; സംവിധാനം എ.ആര്‍. മുരുകദോസ്; 14 വര്‍ഷത്തിനു ശേഷം ബിജു മേനോന്‍ തമിഴിലേക്ക്

ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുകദോസ് ഒരുക്കുന്ന അടുത്ത ചിത്രത്തെ ഇരുവരുടെയും ഡ്രീം പ്രോജക്റ്റ് എന്നാണ് വിളിക്കുന്നത്. എസ്‌കെ23 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ശിവകാര്‍ത്തികേയന്റെ 23ാമത്തെ സിനിമയാണ്. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

2010ല്‍ പുറത്തിറങ്ങിയ പോര്‍ക്കളം ആയിരുന്നു ബിജു മേനോന്റെ അവസാന തമിഴ് ചിത്രം. മുരുകദോസ് ചിത്രത്തിലൂടെ 14 വര്‍ഷത്തിനു ശേഷം തമിഴിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് താരം. ബോളിവുഡ് നടന്‍ വിദ്യുത് ജംവാളാണ് ചിത്രത്തിലെ പ്രതിനായകനെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ്‌യുടെ ആക്ഷന്‍ ത്രില്ലര്‍ തുപ്പാക്കിയിലാണ് എ.ആര്‍. മുരുകദോസിനൊപ്പം വിദ്യുത് അവസാനമായി പ്രവര്‍ത്തിച്ചത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഈ പ്രോജക്റ്റിന്റെ ഭാഗമാകുമെന്നാണ് സൂചന. അഭിനേതാക്കളെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

രുക്മിണി വസന്ത് നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിന്ദ്രര്‍ ആണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top