കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം
August 17, 2023 11:47 AM

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. മൃതദേഹത്തിന്റെ സമീപത്തായി വസ്ത്രവും മൊബൈൽ ഫോണും ഉണ്ട്. ഏകദേശം രണ്ടുവർഷത്തോളം പഴക്കമുണ്ട് ഈ മൃതദേഹത്തിന് എന്നാണ് പോലീസിന്റെ നിഗമനം.
മരം വെട്ടാൻ വന്ന തൊഴിലാളികളാണ് അസ്ഥികൂടം തൂങ്ങിയ നിലയിൽ കണ്ടത്.ഇവരാണ് പോലീസിനെ വിവരം അറിയിച്ചതും. മൃതദേഹം ആരുടെ ആണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here