ഉപയോഗശൂന്യമായ വീട്ടിലെ ഫ്രിഡ്ജിനുളളില്‍ തലയോട്ടിയും അസ്ഥികൂടവും; പരിശോധന തുടങ്ങി പോലീസ്
30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്‌ക്വയറിലെ വീട്ടിലാണ് അസ്ഥികള്‍ കിട്ടിയത്. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. വിവിധ കവറുകളിലാക്കിയാണ് അസ്ഥികൂടം സൂക്ഷിച്ചിരുന്നത്.
ഉപേക്ഷിച്ച നിലയുലുള്ള വീട് സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നു. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായതോടെ പരാതിയായി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടില്‍ പരിശോധന നടത്തിയത്. ആദ്യം വീടിനുള്ളില്‍ നിന്നും തലയോട്ടിയാണ് ലഭിച്ചത്. ഇതോടെ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതോടെയാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
തലയോട്ടിക്കും അസ്ഥികൂടത്തിനും എത്ര പഴക്കമുണ്ട് എന്നതുള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തിയാലേ വ്യക്തത വരികയുള്ളൂ. ഇത് ആരുടെ വീടാണ് എന്ന് പോലും നാട്ടുകാര്‍ക്ക് വ്യക്തതയില്ല. വൈറ്റിലയില്‍ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേപറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here