വടകരയിലെ പോളിങ് മന്ദഗതിയിലെന്ന് കെകെ രമ; ആവശ്യത്തിന് പോളിങ് ഉദ്യോഗസ്ഥര്‍ ഇല്ല; ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയെന്ന് സംശയം
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് എംഎല്‍എ കെകെ രമ. പോളിങ് സമയം പകുതി പിന്നിടുമ്പോഴും ഭൂരിഭാഗം പേര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ആവശ്യത്തിന് പോളിങ് ഓഫീസര്‍മാര്‍ ഇല്ലാത്തതും ആശങ്കയുണ്ടാക്കുന്നു. ഇതിന് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായും കെകെ രമ പറഞ്ഞു.
വോട്ട് ചെയ്തശേഷം ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടെന്ന് പോളിങ് ഓഫീസര്‍മാര്‍ പറഞ്ഞിരുന്നു. ഭരണകൂടം നേരത്തെ ശ്രദ്ധിക്കേണ്ട വിഷയമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആണോയെന്നും സംശയിക്കുന്നുണ്ട്. പലരും വോട്ട് ചെയ്യാന്‍ വന്ന് തിരിച്ച് പോകുന്ന അവസ്ഥയുണ്ട്. ഒരു ബൂത്തില്‍ ഓപ്പണ്‍ വോട്ട് നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതായി അറിഞ്ഞു. അത് എന്ത് അടിസ്ഥാനത്തില്‍ ആണെന്നും കെകെ രമ ആരാഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here