എസ് എന്‍ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്ത് പത്താമൂഴം: വെള്ളാപ്പള്ളി നടേശൻ ഇന്ന് ചുമതലയേൽക്കും

കൊല്ലം: എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ഇന്ന് ചുമതലയേൽക്കും. ട്രസ്റ്റ് ആസ്ഥാനമായ കൊല്ലത്ത് രാവിലെയാണ് സ്ഥാനമേൽക്കുന്നത്. മറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമേൽക്കും. തുടർച്ചയായി പത്താം തവണയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്.

ട്രസ്റ്റിന്റെ ചരിത്രത്തിൽ കൂടുതൽ കാലം സെക്രട്ടറി സ്ഥാനത്തിരുന്നയാൾ വെള്ളാപ്പള്ളിയാണ്. ഇത്തവണത്തെ വിജയത്തോടെ എസ്എൻ ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനത്തെത്തിയിട്ട് 28 വർഷം പൂർത്തിയാകും.

1996-ലാണ് വെള്ളാപ്പള്ളി എസ്എൻ ട്രസ്റ്റിലേക്ക് ആദ്യമായി മത്സരിക്കുന്നത്. ശക്തമായ മത്സരം തുടക്കത്തിൽ മാത്രമാണുണ്ടായിരുന്നത്. പിന്നീടൊരു തിരഞ്ഞെടുപ്പിലും കാര്യമായ മത്സരം നടന്നില്ല. ഇത്തവണയും മത്സരം പേരിനു മാത്രമായിരുന്നു. ട്രസ്റ്റ് സെക്രട്ടറിയായ ശേഷമാണ് എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനത്ത് എത്തിയത്. രണ്ടര പതിറ്റാണ്ടിലേറെയായി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തും വെള്ളാപ്പള്ളിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top