ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല; മറ്റ് കേസുകളിലെ നടപടികള്‍ നീണ്ടു; നാളെ പരിഗണനയ്ക്ക് വരാന്‍ സാധ്യത

ഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റ് കേസുകളിലെ നടപടികള്‍ നീണ്ടുപോയതോടെയാണ് കേസ് മാറ്റിവച്ചത്. ഇന്ന് അന്തിമ വാദം കേള്‍ക്കുന്ന കേസുകളില്‍ 113 നമ്പര്‍ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 101-ാം നമ്പറിലെ കേസിലെ വാദം നീണ്ടു പോയി. ഉച്ചയ്ക്ക് 12.30 ആരംഭിച്ച നടപടികള്‍ മൂന്നരവരെ നീണ്ടു. ഇതോടെ വേഗത്തില്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കേസുകള്‍ പരിഗണിച്ച ശേഷം കോടതി പിരിയുകയായിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ലാവലിന്‍ കേസ് പരിഗണിക്കുന്നത്. നാളെയും കേസ് ലിസ്റ്റില്‍ വരുമെന്നാണ് വിവരം. എന്നാല്‍ പരിഗണിക്കപ്പെടുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രണ്ട് പ്രധാന കേസുകളുടെ വാദം നാളത്തേക്ക് കോടതി നിശ്ചയിച്ചിട്ടുണ്ട്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 375 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. പ്രതി സ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ 2017ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വൈദ്യുതിബോര്‍ഡ് മുന്‍ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top