വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്തി തിരുവനന്തപുരം സ്വദേശി; കേസെടുത്ത് പോലീസ്

എസഎന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്തു. വിജേഷ് കുമാര്‍ നമ്പൂതിരി എന്നയാളെ പ്രതിയാക്കിയാണ് മാരാരിക്കുളം പോലീസ് കേസെടുത്തു. വെള്ളാപ്പള്ളിയെ ഫോണില്‍വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

കഴിഞ്ഞ തിങ്കളാഴ്ചയാണു ഭീഷണി കോള്‍ എത്തിയത്. പിന്നാലെ തന്നെ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. വിളിച്ച മൊബൈല്‍ ഫോണ്‍ വിജേഷ് കുമാര്‍ നമ്പൂതിരിയുടേതാണെന്ന് പോലീസ് കണ്ടെത്തി. പിന്നാലെയാണ് പ്രതി ചേര്‍ത്തത്. വ്യക്തിത്വഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ചമുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.

ഫോണ്‍ വിളിച്ചത് വിജേഷ് കുമാര് നമ്പൂതിരിയാണോ ഇനി മറ്റാരെങ്കിലുമാണോ എന്നും പോലീസ് അന്വേിക്കുന്നുണ്ട്. പ്രതിയെ ഉടന്‍ അറസ്‌റഅര് ചെയ്യാനാണ് പോലീസ് ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top