കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കാണാന്‍ അനുമതി നല്‍കാതെ വെള്ളാപ്പള്ളി; തെറ്റായ സന്ദേശം നല്‍കുമെന്ന് മറുപടി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാതെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലക്കാട് മത്സരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ചേലക്കര മത്സരിക്കുന്ന രമ്യാ ഹരിദാസ് എന്നിവര്‍ക്കാണ് വീട്ടിലെത്തി നേരില്‍ കാണാന്‍ അനുമതി നല്‍കാത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ വെള്ളാപ്പള്ളിയെ ബന്ധപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് മറുപടി നല്‍കിയത്.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാന്‍ വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. രമ്യ ഹരിദാസ് എംപി ആയിരുന്നപ്പോള്‍ കാണാന്‍ വന്നിട്ടില്ല. പിന്നെ എന്തിനാണ് ഇപ്പോള്‍ കാണാന്‍ വരുന്നതെന്നാണ് വെള്ളാപ്പള്ളി ചോദിക്കുന്നത്.

രമ്യ ആദ്യമായിട്ട് അല്ല മത്സരിക്കുന്നത്. നേരത്തെ ഒന്നും കാണാന്‍ വന്നിട്ടില്ല. പിന്നെ എന്തിനാണ് ഇപ്പോള്‍ വരുന്നത്. അത് മര്യാദ അല്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top