‘എന്നെ സ്‌നേഹിച്ച് സ്‌നേഹിച്ച് അപമാനിക്കരുത്’; പാലക്കാട് പ്രചരണത്തിന് എത്തി ശോഭ സുരേന്ദ്രന്‍

പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി പ്രചരണത്തിന് എത്തി ശോഭ സുരേന്ദ്രന്‍. പാലക്കാട് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ ശോഭ അതൃപ്തിയിലായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് ശോഭയുടെ എന്‍ട്രി.

തനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് പാര്‍ട്ടിയെ അറിയിച്ചത്. എന്നാല്‍ മത്സരിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ഇരുപത്തിയെട്ടാം ദിവസം മത്സരിക്കാനായി പോയത്. സ്ഥാനാര്‍ഥി മോഹിയായി ചിത്രീകരിക്കുന്നതു തന്നെ ദുഖകരമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് തനിക്ക് സീറ്റ് ലഭിക്കാത്തതില്‍ ഏറ്റവും കൂടുതല്‍ വിഷമം. തന്നെ ഇങ്ങനെ സ്‌നേഹിച്ച് അപമാനിക്കരുതെന്നാണ് അവരോട് പറയാനുള്ളത്. എംഎല്‍എയും എംപിയും ആവുകയല്ല ലക്ഷ്യം. പത്തു പേരില്ലാത്ത കാലത്താണ് ബിജെപിക്കായി പ്രവര്‍ത്തിച്ച് തുടങ്ങിയതെന്നും ശോഭ പറഞ്ഞു. ഇത്തവണ മതേതരത്വത്തിന്റെയും വര്‍ഗീയതയുടെയും പേരിലാണ് യുഡിഎഫും എല്‍ഡിഎഫും വോട്ടു ചോദിക്കുന്നത്. അവര്‍ രണ്ടു പേരും തുറന്ന വ്യാജ മതേതരത്വത്തിന്റെ കട ബിജെപി പൂട്ടിക്കുമെന്നും ശോഭ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top