തൃക്കണ്ണന്‍ കുടുങ്ങി; വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് കേസ്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അറസ്റ്റില്‍. ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസ് ആണ് അറസ്റ്റിലായത്. തൃക്കണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹാഫിസിന് മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍മാരാണുള്ളത്. ഇന്‍സ്റ്റഗ്രാം വഴി തന്നെയാണ് പെണ്‍കുട്ടിയേയും ഹാഫിസ് വലയിലാക്കിയത്.

റീല്‍സ് എടുക്കാമെന്നും ഇന്‍സ്റ്റഗ്രാമില്‍ താരമാക്കാം എന്നും പറഞ്ഞാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. ഇരുവരും ഒന്നിച്ചുള്ള റീല്‍സ് വീഡിയോകളും ഇവര്‍ പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പലവട്ടം പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഹാഫിസ് പിന്‍മാറുകയായിരുന്നു.

പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി സമീപിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെയാണ് പെണ്‍കുട്ടി ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top