കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; 16 വയസുവരെ ഫെയ്സ്ബുക്ക് അടക്കം ഒന്നും വേണ്ടെന്ന് ഓസ്ട്രേലിയ

കുട്ടികള്‍ അതിവേഗം സോഷ്യല്‍ മീഡിയക്ക് അടിമകളായി മാറുന്ന അവസ്ഥയില്‍ കര്‍ശന നടപടികളുമായി ഓസ്ട്രേലിയ. 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കി. ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. 102 പേര്‍ പിന്തുണച്ചപ്പോള്‍ 13 അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തത്.

നിരോധനം ലംഘിക്കപ്പെട്ടാല്‍ 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, എക്‌സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സോഷ്യല്‍ മീഡിയകളും നിയമത്തിന്റെ പരിധിയില്‍ വരും.

സ്വകാര്യത സംരക്ഷിക്കാന്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. ഐഡന്റിറ്റി തെളിയിക്കാന്‍ പാസ്‌പോർട്ടുകളോ ഡ്രൈവിംഗ് ലൈസൻസുകളോ ഉപഭോക്താക്കളില്‍ നിന്നും ആവശ്യപ്പെടുന്നതിനും സോഷ്യല്‍ മീഡിയക്ക് വിലക്ക് വരും. ഓസ്ട്രേലിയന്‍ നടപടികള്‍ വിജയം കണ്ടാല്‍ മറ്റു രാജ്യങ്ങളും ഇതേ നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്നേക്കും. ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് വന്‍ തിരിച്ചടിയായേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top