18തികയും മുമ്പ് സോഷ്യൽ മീഡിയ ഉപയോഗിക്കാമോ !! കേന്ദ്രത്തിന്‍റെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് വരുന്നു

2023ല്‍ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാൻ വേണ്ടി പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നതിനും രക്ഷിതാക്കളുടെ സമ്മതം വേണമെന്ന് ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിൻ്റെ കരടിൽ പറയുന്നു.

രക്ഷിതാക്കളുടെ അനുമതി ലഭിക്കാത്തിടത്തോളം കാലം ഏതെങ്കിലും സ്ഥാപനങ്ങൾക്കോ ഡിജിറ്റൽ, സോഷ്യൽ മീഡിയ, ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടനിലക്കാർക്കോ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ശിശുക്ഷേമ സംഘടനകളും ചട്ടങ്ങളിലെ ചില വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാനും സാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് പ്രധാന്യം നൽകുന്നത്. അനുവാദം


അതേസമയം നിയമം ലംഘിച്ച് വിവരങ്ങൾ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് കരടിൽ വ്യക്തമാക്കുന്നില്ല. കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമായിരിക്കും പരിഗണിക്കുക. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകള്‍ നടത്തുകയും ചെയ്ത ശേഷമായിരിക്കും നടപ്പാക്കുക. mygov.in എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പങ്കുവയ്ക്കാമെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top