ക്ഷേപെന്‍ഷന്‍ അനുവദിച്ചു; ഒരു ഗഡു വിതരണം ബുധാന്‌ഴ്ച മുതല്‍
ക്ഷേമനിധി പെന്‍ഷന്റെ ഒരു ഗഡു അനുവദിച്ച് ഉത്തരവിറങ്ങി. ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍ വിതരണം തുടങ്ങും. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭിക്കും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
മാര്‍ച്ച് മുതല്‍ എല്ലാ മാസവും പെന്‍ഷന്‍ വിതരണം നടക്കുന്നുണ്ട്. ഓണക്കാലത്ത് കുടുശികയുണ്ടായിരുന്നതില്‍ മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് വഹിക്കുന്നത്. രണ്ടു ശതമാനമാണ് കേന്ദ്ര വിഹിതം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here