ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു; വെള്ളിയാഴ്ച മുതല്‍ വിതരണം

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു കൂടി അനുവദിച്ചു. ജനുവരിയിലെ പെന്‍ഷനും, കുടിശികയുള്ള ഗഡുക്കളില്‍ ഒന്നുമാണ് ഇപ്പോള്‍ അനുവദിച്ചത്. ഇതിനായി 1604 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുക. . വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 5 മാസത്തെ പെന്‍ഷനാണ് കുടിശികയായത്. ഈ കുടിശിക ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതോടെ മൂന്ന് മാസത്തെ കുടിശികയാണ് ഇനി കുടിശികയുള്ളത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. പെന്‍ഷന്‍ നല്‍കുന്നതിന് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുകയാണ് ചെയ്യുന്നത്. രണ്ടു ശതമാനത്തില്‍ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 6.8 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുകയാണ് ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top