സിബിഐ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടി ആദ്യമേ അറിഞ്ഞു; സത്യം ജയിച്ച കാര്യം വിളിച്ച് പറയണമെന്ന് അദ്ദേഹം പറഞ്ഞു; റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് പത്ത് മാസം മുന്‍പ് തന്നെ ഉമ്മന്‍ ചാണ്ടിയ്ക്ക് കൈമാറിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ സന്തോഷ്‌ കുമാര്‍. പത്ത് മാസം മുന്‍പ് ആ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചിരുന്നില്ല. കോടതി അംഗീകരിച്ചാല്‍ മാത്രമേ അത് പുറത്ത് വിടാന്‍ കഴിയൂ. അതിനാലാണ് റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത്-ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ സന്തോഷ്‌ കുമാര്‍ മാധ്യമ സിന്‍ഡിക്കേറ്റിനോട് പറഞ്ഞു.

കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചപ്പോഴാണ് അത് വാര്‍ത്തയായത്. സിബിഐ റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷവാനായിരുന്നു. ഉമ്മന്‍ ചാണ്ടി ഏറ്റവുമധികം വേദന അനുഭവിച്ചത് സോളാര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ്. സോളാര്‍ കേസില്‍ തന്നെ മനപൂര്‍വം കുരുക്കുകയായിരുന്നുവെന്ന സിബിഐ റിപ്പോര്‍ട്ടില്‍ എന്ത് തുടര്‍ നടപടികള്‍ കൈക്കൊള്ളണം എന്നാണ് എന്നോട് ചോദിച്ചത്. സോളാര്‍ പീഡനക്കേസില്‍ മനപൂര്‍വം കുരുക്കിയതിനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. അന്ന് റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്ന ആവശ്യവുമായി വാദി ഭാഗം രംഗത്ത് വന്നിരുന്നു. കോടതിയില്‍ തുടര്‍ നടപടി നടന്നുകൊണ്ടിരിക്കുകയാണ് അതുവരെ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല. അതാണ്‌ നിയമപരമായ കാരണം. 2022 ഡിസംബര്‍ മാസമാണ് സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.

സോളാര്‍ കേസില്‍ വിഎസ്. അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ അദ്ദേഹത്തിനു അനുകൂലമായി വിധി വാങ്ങി നല്‍കിയത്. സോളാര്‍ അടക്കമുള്ള കേസുകളില്‍ ഞാനായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എന്നതിനാലാണ് സിബിഐ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന് ഉമ്മന്‍ ചാണ്ടി എന്നോട് ആരാഞ്ഞത്. റഫര്‍ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കണം എന്നാണ് ഞാന്‍ അദ്ദേഹത്തിനു പറഞ്ഞത്. അതുവരെ കാക്കണം എന്നാണ് മറുപടി നല്‍കിയത്.

‘സത്യം വെളിച്ചത്ത് വന്ന സ്ഥിതിയില്‍ എല്ലാവരെയും അത് അറിയിക്കാനുള്ള ബാധ്യത നമുക്കുണ്ട്. എന്നെ കുറ്റക്കാരനാക്കിയവര്‍ക്ക് മുന്‍പില്‍ എനിക്ക് സത്യം ജയിച്ച കാര്യം വിളിച്ച് പറയണം” ഇതാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്തായാലും ഈ കേസ് ഫൈനലാകട്ടെ. ജൂലൈ മാസം വാദിഭാഗം എതിര്‍പ്പ് ഫയല്‍ ചെയ്തു. അത് പിന്നേയും മാറ്റി മാറ്റി വെയ്ക്കപ്പെട്ടു. ഓഗസ്റ്റ് അവസാനമാസമാണ് കോടതി വിധി വരുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. വാദിഭാഗം എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് കൂടി പ്രത്യേകം സ്മരണീയമാണ്. കേസുമായി മുന്നോട്ട് പോകും. ഈ കേസില്‍ നിയമപരമായി നീക്കം നടത്തും-സന്തോഷ്‌കുമാര്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top