സോളാര്‍ കത്ത് കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചത് വിഎസ്; ഇടതിനെ ഭരണത്തിലെത്തിച്ചതും സോളാര്‍ കത്ത്
സോളാര്‍ പരാതിക്കാരിയുടെ കത്ത് കൈക്കലാക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് വി.എസ്.അച്യുതാനന്ദനായിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. വിഎസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ശരണ്യ മനോജില്‍ നിന്നും കത്ത് കൈപ്പറ്റിയത്. വിഎസുമായും പിണറായി വിജയനുമായും നേരിട്ട് കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ പരാതിക്കാരിയുടെ കത്ത് രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചത്.
ഇടതുമുന്നണി നേടിയ വിജയത്തിന്റെ പങ്കിന്റെ 35 ശതമാനം പങ്കിന് അര്‍ഹത സോളാര്‍ കത്തിനാണ് എന്നാണ് സിപിഎം വിലയിരുത്തിയത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും സോളര്‍ കേസ് വച്ച് എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. വി.എം.സുധീരന്‍ ഉണ്ടാക്കിയ കലാപം, പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം, സോളര്‍ കേസ് എന്നിവ 2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടമുണ്ടാക്കി.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഞാന്‍ കാരണം പിണറായി വിജയനു പ്രശ്‌നമുണ്ടായി. ഇത് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങള്‍ മാറി. അതിനു ശേഷമാണ് എകെജി സെന്റര്‍ ഫ്ലാറ്റില്‍വെച്ച് പിണറായിയെ കണ്ടത്. പരാതിക്കാരിയുടെ കത്ത് പൂര്‍ണമായും വിഎസ് വായിച്ചിരുന്നു.
നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപോകാന്‍ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് നന്ദകുമാര്‍ തള്ളിക്കളഞ്ഞു. . തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നാണ് നന്ദകുമാര്‍ പറഞ്ഞത്. രണ്ടു മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കത്ത് കലാപത്തിന് കാരണമാകണമെന്ന് ആഗ്രഹിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ കാരണമായത് സോളാര്‍ വിവാദമാണ്. കോണ്‍ഗ്രസിലും കത്ത് ആഭ്യന്തര കലാപത്തിന് കാരണമായി. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകരാന്‍ ഇതും കാരണമായി. ഉമ്മൻ ചാണ്ടിയുടെ പേര് കത്തില്‍ പരാമര്‍ശിച്ചതിനാലാണ് കത്തുമായി മുന്നോട്ട് പോയത്. രണ്ട് സിബിഐ കേസുകളില്‍ ഉമ്മൻ ചാണ്ടി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അതിന്റെ പകരമായി സോളാര്‍ പരാതിക്കാരിയുടെ കത്ത് ഉപയോഗിച്ചു. രണ്ടു കത്തുകളുണ്ട്. 25 പേജുള്ള കത്താണ് ഒറിജിനല്‍ എന്നാണ് കരുതുന്നത്.
1.25 ലക്ഷം രൂപ കത്തിന്റെ പേരില്‍ പരാതിക്കാരിക്കു നല്‍കിയിട്ടുണ്ട്. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവര്‍ക്കു നല്‍കിയത് നന്ദകുമാര്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here