സോളാർ ലൈംഗിക ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് നേരത്തെതന്നെ പറഞ്ഞിരുന്നുവെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗിക ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെന്ന് ജോസ് കെ മാണി. ഇപ്പോൾ അത് സിബിഐ റിപ്പോർട്ടിലൂടെ തെളിഞ്ഞു. സത്യം എന്നായാലും പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നു. അത് തന്നെ സംഭവിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങൾ വളരെയധികം വേദനിപ്പിച്ചിരുന്നു. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കപ്പെട്ടത്. ബാക്കി എല്ലാം മുന്നണി ചർച്ച ചെയ്യും. മാധ്യമങ്ങൾക്ക് മുന്നിൽ അത്തരം വിഷയങ്ങൾ പറയാൻ താല്പര്യമില്ല. ഏതുവിധത്തിലുള്ള അന്വേഷണം നടത്താനും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

കേസിലെ അന്വേഷണം അന്നത്തെ മുഖ്യമന്ത്രി മന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയായിരുന്നു. തനിക്കെതിരെ വ്യക്തിപരമായ ക്രൂശിക്കലാണ് നടന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. സോളാർ കേസിലെ പരാതിക്കാരി ആദ്യമെഴുതിയ കത്തിൽ ജോസ് കെ മാണിയുടെ പേര് ഇല്ലായിരുന്നെനും പിന്നീട് കെ ബി ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം ശരണ്യ മനോജും കോട്ടാത്തല പ്രദീപുമാണ് പരാതിക്കാരിയെ കൊണ്ട് പേര് എഴുതി ചേർത്തതെന്നും ബുധനാഴ്ച അതിജീവിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. സോളാർ കേസിൽ ജോസ് കെ മാണിയെ രക്ഷിക്കാൻ എൽ ഡി എഫ് ശ്രമിച്ചിരുന്നെന്ന ആരോപണങ്ങളും അക്കാലത്ത് ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top