ജാഗ്രത; ഈ മരുന്ന് ഉപയോഗിക്കരുത്

ന്യൂഡൽഹി: ഗ്യാസ് ട്രബിളിനെതിരായി ഉപയോഗിക്കുന്ന മരുന്നായ ഡൈജീന്റെ വിവിധ ബാച്ചുകൾ പിൻവലിക്കാൻ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ(ഡിസിജിഐ) ഉത്തരവായി. ഈ ബാച്ചുകളിലെ മരുന്നുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കണമെന്നും ഇവ ഒട്ടും സുരക്ഷിതമല്ലെന്നും ഡിസിജിഐയുടെ പത്രക്കുറിപ്പിൽ പറയുന്നു.

മരുന്ന് നിർമാതാക്കളായ അബോട്ട് ഇന്ത്യ ലിമിറ്റഡിന്റെ ഗോവ പ്ലാന്റിൽ ഉത്പാദിപ്പിച്ച ഡൈജീൻ ജെൽ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് ഡിസിജിഐയുടെ നിർദേശം. ഈ മരുന്നിന്റെ വിതരണം നിർത്തിവക്കണമെന്നു മൊത്ത വ്യാപാരികളോടും ചില്ലറ വില്പനക്കാരോടും നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം വില്പന നടത്തിയ ഈ മരുന്നിൽ അമിതമായ കയ്പ്പും രൂക്ഷമായ ഗന്ധവും അനുഭവപ്പെടുന്നെന്ന പരാതിയെ തുടർന്നാണ് കമ്പനി സ്വമേധയാ മരുന്നുകൾ പിൻവലിക്കാൻ തയ്യാറായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top