അടുത്ത ബോംബുമായി ഉടനെന്ന് ഹിൻഡൻബർഗ്; ആകാംക്ഷ കനക്കുന്നു

അദാനിയെ തകര്‍ത്തെറിഞ്ഞ റിപ്പോര്‍ട്ടിന് ശേഷം ഹിൻഡൻബർഗ് റിസർച്ച് മറ്റൊരു ബോംബ് കൂടി പുറത്തുവിടാന്‍ ഒരുങ്ങുന്നു. ഇന്ത്യയെ കുലുക്കുന്ന ഒരു റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നാണ് സോഷ്യല്‍ മീഡിയയായ എക്സില്‍ നല്‍കിയ സന്ദേശം.
പുതിയ ഒരു ഇന്ത്യന്‍ ലക്ഷ്യം എന്ന സൂചനയാണ് ഹിന്‍ഡന്‍ബര്‍ഗ് നല്‍കുന്നത്. ആ വിവരം എന്തായിരിക്കും എന്നതില്‍ ബിസിനസ് വൃത്തങ്ങളില്‍ ആകാംക്ഷ കനക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ അദാനി എൻ്റർപ്രൈസസ് ഓഹരി വിൽപ്പന ആരംഭിക്കാൻ പദ്ധതിയിടുന്നതിന് തൊട്ടുമുമ്പ് ഹിൻഡൻബർഗ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വലിയ ആഘാതമാണ് കമ്പനിക്ക് സൃഷ്ടിച്ചത്.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു റിപ്പോര്‍ട്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ അദാനി ഓഹരികൾ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്നതാണ് ഓഹരി ലോകം കണ്ടത്. ഏറെ പണിപ്പെട്ടാണ് തകര്‍ച്ചയില്‍ നിന്നും കരകയറിയത്. ഇപ്പോള്‍ വീണ്ടുമൊരു വെളിപ്പെടുത്തലുമായി എത്തും എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നല്‍കുന്ന സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here