കാറിന്റെ താക്കോല്‍ പിതാവ് നല്‍കിയില്ല; പെട്രോള്‍ ഒഴിച്ച് കത്തിച്ച് മകന്റെ പ്രതികാരം
ലൈസന്‍സില്ലാത്തതിനാല്‍ കാര്‍ ഓടിക്കാന്‍ നല്‍കില്ലെന്ന് പിതാവ് പറഞ്ഞതിനാണ് കാര്‍ കത്തിച്ച് മകന്‍ പ്രതികാരം ചെയ്തത്. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ഡാനിഷ് മിന്‍ഹാജാണ് വീട്ടിലെ കാര്‍ കത്തിച്ചത്. വീട്ടിലെ കാര്‍ ഓടിക്കാന്‍ നല്‍കാന്‍ ഡാനിഷ് മിന്‍ഹാജ് പലതവണ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലൈസന്‍സ് എടുത്തശേഷം മാത്രം കാര്‍ എടുത്താല്‍ മതിയെന്ന് പിതാവ് പറഞ്ഞു.
ഇന്നലെ വൈകിട്ട് ഡാനിഷ് പിതാവിനോട് താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കിയില്ല. ഇതോടെ ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് കാറിനുമേല്‍ ഒഴിച്ചു തീയിടുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തി. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡാനിഷ് മിന്‍ഹാജിനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here