കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മുങ്ങിയ മകന്‍ അറസ്റ്റില്‍; അജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കീഴടങ്ങിയത് നാല് ദിവസത്തെ ‘ഒളിജീവിത’ത്തിന് ശേഷം
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് സ്വന്തം കുടുംബവുമായി മുങ്ങിയ മകന്‍ അറസ്റ്റില്‍. പ്രതി ഏരൂര്‍ സ്വദേശി അജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ നാല് ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. സമ്മര്‍ദം ശക്തമാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കിടപ്പുരോഗിയായ അച്ഛന്‍ എഴുപതുകാരനായ ഷണ്‍മുഖനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് അജിത്തും കുടുംബവും കടന്നുകളഞ്ഞത്. സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഷണ്മുഖന്റെ സഹോദരന്‍ അന്ന് രാത്രി തന്നെ എത്തി സംരക്ഷണം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ജൂലായിലാണ് ഇവര്‍ വാടക വീട്ടില്‍ താമസം തുടങ്ങിയത്.
അജിത്തും കുടുംബവും മാറിയിട്ടും വീട്ടിൽ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് അച്ഛനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു ഷണ്മുഖന്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here