അച്ഛനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; വണ്ടൂരില്‍ മകന്‍ അറസ്റ്റില്‍; വൈരാഗ്യത്തിന് പിന്നില്‍ കുടുംബ വഴക്ക്

മലപ്പുറം : കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. വണ്ടൂര്‍ നടുവത്ത് സ്വദേശിയായ വാസുദേവനു നേരെയാണ് വധശ്രമമുണ്ടായത്. മകന്‍ സുദേവനെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം നടന്നത്. വണ്ടൂരിലെ പുന്നപാല സഹകരണ ബാങ്കിന് മുന്നിലായിരുന്നു കൊലപാതക ശ്രമം. റോഡിലൂടെ നടന്നു പോവുകയായിരുന്ന വാസുദേവനെ പിന്നാലെ കാറിലെത്തിയ മകന്‍ ഇടിച്ച് തെറിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ വാസുദേവന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് സുദേവനെ അറസ്റ്റ് ചെയ്തു. ഐപിസി 307 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് കേസ്.

സ്ഥിരം മദ്യപാനിയായ വാസുദേവന്‍ വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും വീട്ടില്‍ വഴക്ക് ഉണ്ടാക്കി. ഇതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോഴാണ് പിന്നാലെയെത്തിയ മകന്‍ വാഗണര്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here